തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്.
ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ദാമ്പത്യത്തിലേക്ക് കടന്നത്.
ഇപ്പോളിതാ, വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തിരിക്കുകയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇത്രയും കാലം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് നയന്‍താര പറഞ്ഞു. നാനും റൗഡി താന്‍ എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലില്‍ ഇന്ന് വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനം നടക്കുന്നത് ആകസ്മികമാണെന്നായിരുന്നു
വിഘേനേഷ് പറഞ്ഞത്. ഇനി ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇത്രയും കാലം നില്‍കിയ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് വിഘ്‌നേഷ് കൂട്ടിച്ചേർത്തു.
Post Your Comments