
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂൺ 3ന് റിലീസ് ചെയ്ത ചിത്രം 250 കോടിയിലധികമാണ് ബോക്സ് ഓഫീസിൽ വരുമാനം നേടിയത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 25 കോടി നേടിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രത്തിന്റ ആഗോള കളക്ഷൻ 200 കോടി പിന്നിട്ടിതായും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ മലയാളി സാന്നിധ്യമായി ചെമ്പൻ വിനോദ്, നരേൻ, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ അണിനിരന്നിരുന്നു. സൂര്യയും അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു.
ഇപ്പോളിതാ, ചിത്രത്തിന്റെ ആരാധകരായ തൃശ്ശൂർക്കാർക്കൊരു സന്തോഷ വാർത്ത എത്തുകയാണ്. തൃശ്ശൂർ രാഗം തിയേറ്റററിലേക്ക് സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും എത്തുമെന്നാണ് തിയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്. ജൂൺ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും സന്ദർശനം നടത്തുന്നത്. രാഗം തിയേറ്ററിൽ നിന്നാണ് വിക്രം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത്.
Post Your Comments