പോപ്പ് ഗാനങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയപ്പെട്ട ഗായകനാണ് ജസ്റ്റിന് ബീബര്‍. ബീബറിന് ഇന്ത്യയിലും നിരവധി ആരാധകരുണ്ട്. വേള്‍ഡ് ടൂറിന്റെ ഭാഗമായി താരം ഇന്ത്യയിൽ എത്തുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ, ഏവരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരുക്കുകയാണ് ജസ്റ്റിൻ ബീബർ. തന്റെ ആരോഗ്യസ്ഥിതി നന്നല്ലെന്നാണ് ബീബറിന്റെ വെളിപ്പെടുത്തൽ.
തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്നും, ഈ അവസ്ഥ മുഖത്തെ ഭാഗിക പക്ഷാഘാതത്തിലേക്കും നയിക്കുകയാണെന്നും ജസ്റ്റിന് ബീബര്‍ ആരാധകരോട് വെളിപ്പെടുത്തി. കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. മോശമായി വരുന്ന ആരോഗ്യസ്ഥിതി മൂലം വേള്‍ഡ് ടൂർ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും ബീബർ അറിയിച്ചു.
Also Read: ആവേശമായി ബിടിഎസിന്റെ പുതിയ ആൽബം: സോഷ്യൽ മീഡിയിയിൽ ട്രെൻഡിങ്
’എന്റെ രോഗാവസ്ഥ ഗുരുതരമാണ് പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസ്സിലാക്കണം. ഞാൻ മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ട്. ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. ഈ അതിസങ്കീര്‍ണമായ രോഗാവസ്ഥ കേള്‍വിക്കുറവിലേക്കും നയിക്കും. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഈ കണ്ണ് ചിമ്മുന്നില്ല, എന്റെ മുഖത്തിന്റെ ഈ വശത്ത് എനിക്ക് പുഞ്ചിരിക്കാന്‍ കഴിയില്ല, ഈ മൂക്ക് ചലിക്കില്ല,’ ബീബര്‍ വീഡിയോയിലൂടെ വിശദീകരിച്ചു.
Post Your Comments