ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബത്തിനായി എറെ നാളായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് പുതിയ ആൽബം പ്രൂഫ് പുറത്തിറക്കി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകവേദിയിലേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൂടിയാണിത്.
45 ട്രാക്കുകളുള്ള ആന്തോളജി ആൽബവുമായാണ് ഇക്കുറി ബിടിഎസ് എത്തുന്നത്. യെറ്റ് ടു കം എന്ന് പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ൽ ബാൻഡ് അരങ്ങേറിയതു മുതൽ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടെയാണ് പ്രൂഫ് ആന്തോളജി ഒരുക്കിയിരിക്കുന്നത്. ബാന്‍ഡിന്റെ ഭൂതകാലം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ച് അംഗങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന മൂന്ന് പുതിയ ട്രാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി ബിടിഎസിന്റെ സ്റ്റേജ് ഷോകളിലേക്കുള്ള തിരിച്ചുവരവിനായിട്ടാണ് ആരാധകർ കാത്തിരിക്കുന്നത്. ജൂൺ 16 മുതൽ ദക്ഷിണ കൊറിയയിലെ വീക്കെൻഡ് സംഗീതപരിപാടികളിൽ ബിടിഎസ് എത്തുമെന്ന വിവരം കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
Also Read: തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് ഐശ്വര്യ ലക്ഷ്മി: ഗോഡ്സെ ട്രെയ്ലർ റിലീസായി
ബുള്ളറ്റ് പ്രൂഫ് ബോയ്സ് എന്ന മ്യൂസിക് ബാന്‍ഡില്‍ ഏഴ് പേരാണുള്ളത്. ആര്‍എം, ജിന്‍, സുഗ, ജെ-ഹോപ്പ്, ജി-മിന്, വി, ജങ്ക്കൂക്ക് എന്നിവരടങ്ങുന്നതാണ് ബാൻഡ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്.
Post Your Comments