മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. ജൂൺ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ നാനിയാണ് നായകൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റി ആഹാ സുന്ദരാ എന്ന പേരിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ, ചിത്രത്തിന് ബോക്സ് ഓഫീസിൽ അടിപതറുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. വളരെ കാലങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്ന നസ്രിയ ചിത്രം ആയിട്ടുകൂടി സിനിമ കാണാൻ തീയേറ്ററുകളിൽ പ്രേക്ഷകർ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ചിത്രത്തിന് മികച്ച പ്രതികരണമാണ് തെലുങ്കിൽ ലഭിക്കുന്നത്. മികച്ച എൻഗേജിങായ ചിത്രം എന്നാണ് തെലുങ്ക് സിനിമാ ആരാധർ പറയുന്നത്. എന്നാൽ, ചിത്രം കേരളത്തിൽ ഒരു തരത്തിലുള്ള ചലനവും സൃഷ്ടിച്ചിട്ടില്ല. നസ്രിയ – നാനി ചിത്രം ആദ്യ ദിവസം തന്നെ തളർച്ചയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്.
മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്തത്. സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർ ഹിറ്റായിരുന്നു. നരേഷ്, രോഹിണി, നദിയ മൊയ്ദു, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണൻ, സുഹാസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments