ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തും. ലേഡിബഗ് എന്ന കൊലയാളിയാണ് ബ്രാഡ് പിറ്റിന്‍റെ കഥാപാത്രം. ജപ്പാന്‍ കഥാപശ്ചാത്തലമാകുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സാക് ഓള്‍കെവിക്സ് ആണ്. കൊടാരോ ഇസാക എഴുതിയ ‘മരിയ ബീറ്റില്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സാക് തിരക്കഥയൊരുക്കിയിരിക്കുന്നത്.
സ്വന്തം തൊഴിലില്‍ നിരന്തരം നിര്‍ഭാഗ്യം വേട്ടയാടുന്നയാളുമാണ് ബ്രാഡ് പിറ്റിന്റെ ലേഡിബഗ് എന്ന കഥാപാത്രം. അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും പുതിയ മിഷന്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിനിലാണ്. പക്ഷേ അവിടെ അയാളെ കാത്തിരിക്കുന്നത് വലിയ അപായങ്ങളാണ്. സ്വന്തം ജീവന്‍ രക്ഷിക്കണമെങ്കില്‍ ലേഡിബഗിന് ആ ട്രെയിനിന് പുറത്തുകടന്നാലേ സാധിക്കൂ.
ഡെഡ്പൂള്‍ 2 ഒരുക്കിയ സംവിധായകനാണ് ഡേവിഡ് ലെയ്ച്ച്. ജോയ് കിംഗ്, ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍, ബ്രയാന്‍ ടൈറി ഹെന്‍റി, ആന്‍ഡ്രൂ കോജി, ഹിറോയുകി സനാഡ, മൈക്കള്‍ ഷാനണ്‍, ബെനിറ്റോ എ മാര്‍ട്ടിനെസ് ഒകാഷ്യോ എന്നിവര്‍ക്കൊപ്പം സാന്ദ്ര ബുള്ളോക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൊളംബിയ പിക്ചേഴ്സ്, ഫുക്കുവ ഫിലിംസ്, 87 നോര്‍ത്ത് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
Post Your Comments