
നടൻ സൂര്യ നിർമ്മിക്കുന്ന തമിഴ് ചിത്രത്തിന് സംവിധായകനായി ബാല. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാല ഈക്കാര്യം വെളിപ്പെടുത്തിയത്. താടി നീട്ടി വളർത്തിയിരിക്കുന്നത് പുതിയ ചിത്രത്തിനു വേണ്ടിയായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് നടൻ, സംവിധാനം ചെയ്യുന്ന ചിത്രത്തെപ്പറ്റി വെളിപ്പെടുത്തിയത്.
‘എന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് താടി വളർത്തിയത്. ചിത്രത്തിന്റെ സംവിധായകൻ ഞാൻ തന്നെയാണ്. നടൻ സൂര്യയുടെ നിർമ്മാണ കമ്പനിയായ സ്റ്റൂഡിയോ ഗ്രീനാണ് ചിത്രം നിർമ്മിക്കുന്നത്’ ബാല പറഞ്ഞു.
Read Also:- കടം കൊടുക്കാതിരിക്കാനാ, ലീഡര്‍ കെ പി സുരേഷ് വെള്ളത്തിൽ ചാടി: വെള്ളരി പട്ടണം ടീസര്‍ പുറത്ത്
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ താരം വ്യക്തമാക്കിട്ടില്ല. ഭാര്യ എലിസബത്ത് എല്ലാക്കാര്യത്തിലും സപ്പോർട്ടും നൽകി കൂടെയുണ്ടന്നും. ഉണ്ണിമുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ഷെഫിക്ക് ചിത്രത്തിൽ, താൻ ഇത്രയും കാലം ചെയ്യാത്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നതെന്നും ബാല പറഞ്ഞു. ദെെവം തന്ന അനുഗ്രഹമാണ് തന്റെ ഭാര്യയെന്നും ബാല കൂട്ടിച്ചേർത്തു.
Post Your Comments