GeneralKollywoodLatest NewsNEWS

അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്തവൾ, മയക്കുമരുന്നിനടിമ: നടന്‍ ബൈലവനെതിരെ പരാതിയുമായി സുചിത്ര

എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല

തന്നെക്കുറിച്ച്‌ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ പരാതി നല്‍കി ​ഗായിക സുചിത്ര. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണെന്നും യൂട്യൂബ് ചാനലില്‍ കൂടി പ്രചരിപ്പിച്ചുവെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്.

സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്തവളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതിന്റെയെല്ലാം പിന്നിൽ നടന്‍ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവര്‍ ആണെന്നും സുചിത്ര പറയുന്നു.

read also: വിവാഹശേഷം ആദ്യമെത്തിയത് തിരുപ്പതിയിൽ: നയൻതാരയും വിഘ്നേഷും ക്ഷേത്രദർശനം നടത്തി

‘എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ബൈലവനെ ബന്ധപ്പെട്ടപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വീഡിയോ അയച്ചുതരാന്‍ തയ്യാറായില്ല’ എന്നും സുചിത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button