CinemaComing SoonLatest NewsNEWS

ശിവകാര്‍ത്തികേയന്റെ ‘പ്രിൻസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ശിവകാര്‍ത്തികേയൻ നായനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘പ്രിൻസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. കെവി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.

ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിൻസ്’ എത്തുക. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

Read Also:- ബ്രാഡ് പിറ്റിന്റെ കോമഡി ആക്ഷൻ ത്രില്ലർ ബുള്ളറ്റ് ട്രെയിനിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. യുക്രൈൻ നടി മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, ഫ്രാങ്ക്സ്റ്റർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമനാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button