
നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിൽ അതിഥിയായി സംവിധായകൻ സത്യൻ അന്തിക്കാടും. വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ നയൻതാര മറന്നില്ല. വിവാഹത്തലേന്ന് നയൻതാരയുടെ വീട്ടിലേക്ക് ,പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി. വിവാഹ ദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സത്യന് അന്തിക്കാട് ആണ് നയൻതാരയെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. മനസ്സിനക്കരെ ആയിരുന്നു നയൻതാരയുടെ ആദ്യ ചിത്രം.
ഡയാന കുര്യന് എന്ന പെണ്‍കുട്ടിക്ക് നയന്‍താര എന്ന് പേര് നല്കിയതും സത്യന് അന്തിക്കാട് തന്നെയായിരുന്നു. വിവാഹത്തിന് എത്തിയ അതിഥികളുടെ ഫോട്ടോകൾ വൈറലായപ്പോൾ അതിൽ സത്യൻ അന്തിക്കാടിന്റെ ചിത്രം ഉണ്ടായിരുന്നില്ല. മലയാളത്തിൽ നിന്നും ദിലീപ് അടക്കമുള്ളവർ പങ്കെടുത്തപ്പോൾ, തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനെ നയൻതാര മറന്നോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു. ഇപ്പോൾ സത്യൻ അന്തിക്കാടിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു എന്നറിയുമ്പോൾ, നയൻതാര ഗുരുവിനെ മറന്നിട്ടില്ല എന്ന് പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇന്നലെ ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്, ഷാരൂഖ് ഖാൻ, വിജയ് സേതുപതി തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Post Your Comments