CinemaGeneralIndian CinemaKollywoodLatest News

വിവാഹശേഷം ആദ്യമെത്തിയത് തിരുപ്പതിയിൽ: നയൻതാരയും വിഘ്നേഷും ക്ഷേത്രദർശനം നടത്തി

വിവാഹത്തിന് ശേഷം തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷും ആദ്യമെത്തിയത് തിരുപ്പതിയിൽ.  ഇതിനു മുൻപും ഇരുവരും ഒന്നിച്ച് ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വച്ച് തന്നെ വിവാഹം കഴിക്കണം എന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും, കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹവേദി മാറ്റുകയായിരുന്നു.

ക്ഷേത്രദർശനത്തിനു ശേഷം പുറത്തേക്ക് ഇറങ്ങിവരുന്ന ഇരുവരുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് നവദമ്പതികൾ തിരുപ്പതിയിലെത്തിയതെന്നാണ് വിവരം. മഞ്ഞസാരിയിൽ അതീവ സുന്ദരിയായിട്ടാണ് നയൻതാര എത്തിയത്.  ഹെവി ചോക്കറും ജിമിക്കിയും നയൻതാരയുടെ മുഖത്തിന് മാറ്റ് കൂട്ടുന്നുണ്ട്. കസവ് മുണ്ടും ഷർട്ടുമാണ് വിഘ്നേഷിന്റെ വേഷം.

Also Read: വിമാനത്തിൽ വച്ച് ദുരനുഭവം: ജീവനക്കാരനെതിരെ പരാതിയുമായി പൂജ ഹെഗ്‌ഡെ

തെന്നിന്ത്യൻ സിനിമാ ആരാധകർ ഏറെ നാളായി കാത്തിരുന്ന താരവിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തെ ഷെറാട്ടൺ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്തു. സൂപ്പർ താരങ്ങളായ രജനികാന്ത്, സൂര്യ, ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ, മലയാളത്തിൽ നിന്നും ദിലീപ് എന്നിവർ വിവാഹത്തിന് എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button