CinemaGeneralIndian CinemaKollywoodLatest News

വിഘ്‌നേഷിന് നയൻതാര വിവാഹസമ്മാനമായി നൽകിയത് 20 കോടിയുടെ ബംഗ്ലാവ്

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു നയൻതാര – വിഘ്നേഷ് ജോഡികളുടേത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വർണാഭമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സിനിമാ ലോകത്തെ സുഹൃത്തുക്കളും എത്തിയിരുന്നു. രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.

ഇപ്പോളിതാ, നയൻതാര വിഘ്നേഷിന് നൽകിയ കിടിലൻ സമ്മാനത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയൻതാര 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ വിഘ്‌നേഷിന്റെ സഹോദരിക്ക് 30 പവന്റെ സ്വർണാഭരണങ്ങളും അടുത്ത ബന്ധുക്കൾക്ക് മറ്റ് സമ്മാനങ്ങളും നയൻതാര നൽകിയിട്ടുണ്ടെന്നാണ് വിവരം.

മറുവശത്ത് വിഘ്‌നേഷും നയൻതാരയ്ക്ക് വിവാഹ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. വിവാഹത്തിന് നയൻതാര അണിഞ്ഞ എല്ലാ ആഭരണങ്ങളും വിഘ്‌നേഷ് നൽകിയതാണ്. ഇത് കൂടാതെ 5 കോടി വിലവരുന്ന ഡയമണ്ട് മോതിരവും വിഘ്നേഷ് വിവാഹസമ്മാനമായി നയൻതാരയ്ക്ക് നൽകിയിട്ടുണ്ട്.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രിയതാരങ്ങൾ വിവാഹിതരായത്.
വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button