CinemaGeneralIndian CinemaKollywoodLatest News

വിക്രം മലയാളത്തിലെങ്കിൽ കാസ്റ്റിങ് ഇങ്ങനെയായിരിക്കും: ലോകേഷ് കനകരാജ് പറയുന്നു

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദ​ർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടിയിൽ അധികമാണ് ചിത്രം ബോക്‌സ് ഓഫീസിൽ വാരിക്കൂട്ടിയത്. സംവിധായകൻ ലോകേഷ് കനകരാജിനും അണിയറ പ്രവർത്തകർക്കും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വിക്രം മലയാളത്തിലാണ് ചെയ്തത് എങ്കിൽ ആരെയൊക്കെയാവും കാസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിനാണ് ലോകേഷ് മറുപടി നൽകുന്നത്. റോളക്‌സായി പൃഥ്വിരാജിനെയായിരിക്കും കാസ്റ്റ് ചെയ്യുകയെന്നും, കമൽ ഹാസൻ ചെയ്ത റോളിലേക്ക് മമ്മൂട്ടിയെയോ മോഹൻലാലിനെയോ തെരഞ്ഞെടുക്കുമെന്നുമാണ് ലോകേഷ് പറയുന്നത്.

Also Read: അയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ആ ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറച്ചധികം സമയം വേണ്ടിവന്നു: അന്ന ചാക്കോ

ലോകേഷിന്റെ വാക്കുകൾ:

സൂര്യ അവതരിപ്പിച്ച റോളക്‌സായി പൃഥ്വിരാജിനെയായിരിക്കും മലയാളത്തിൽ കാസ്റ്റ് ചെയ്യുക. കമൽ ഹാസൻ ചെയ്ത റോളിലേക്ക് മമ്മൂട്ടിയെയോ മോഹൻലാലിനെയാേ തെരഞ്ഞെടുക്കും. വിജയ് സേതുപതി സാർ ചെയ്ത സന്താനം എന്ന റോളിലേക്ക് ആരെ മലയാളത്തിൽ നിന്ന് കാസ്റ്റ് ചെയ്യണമെന്ന് അറിയില്ല. ഒരുപാട് ഓപ്ഷൻ ഉണ്ടല്ലോ. ഫഹദ് ഫാസിൽ ചെയ്ത റോളിലേക്ക് മറ്റ് ആരെയും തന്നെ കാസ്റ്റ് ചെയ്യില്ല ഫഹദിനെ മാത്രമേ കാസ്റ്റ് ചെയ്യൂ.

വിജയ് നായകയായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നത് അനിരുദ്ധ് രവിചന്ദറാണ്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ്  നിർമ്മാണം. ലോകേഷും രത്നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button