കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ബോക്സ് ഓഫീസിൽ കുതിച്ച് പായുകയാണ്. ഇതിനോടകം തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോളിതാ, ചിത്രീകരണ സമയത്ത് ഫഹദ് ഫാസിലുമായുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാമെന്നും, ഫഹദെന്ന നടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നുമാണ് ലോകേഷ് പറയുന്നത്.
Also Read: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ: വൈറലായി സാനിയ ഇയ്യപ്പൻ പങ്കുവച്ച ചിത്രങ്ങൾ
ലോകേഷ് കനകരാജിന്റെ വാക്കുകൾ:
ഫഹദ് എന്ന നടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം ഓരോ സീനിനെയും അപ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അഭിനയിക്കാത്ത പോലെയിരിക്കും. പക്ഷേ അത്രയധികം ഒരു സീനിൽ അഭിനയിക്കുന്നുണ്ടാകും. അതെങ്ങനെയാണെന്ന് മനസ്സിലായിട്ടില്ല. കണ്ണിലാണ് അഭിനയം. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാം.
യാതൊരു വിധ താരജാഡയും ഇല്ലാത്ത നടനാണ് ഫഹദ്. ഞാൻ വിചാരിച്ചതിലും നേർ വിപരീതമായിരുന്നു ഫഹദ്. കേരളത്തിലെ സൂപ്പർ സ്റ്റാറാണ്, അവിടെ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിന്റെ ഒരു പ്രശ്നവും അദ്ദേഹം സെറ്റിൽ കാണിച്ചിരുന്നില്ല. ഫഹദ് വരുമ്പോളൊക്കെ സെറ്റ് നല്ല ജോളിയായിരിക്കും. ഷൂട്ട് കഴിഞ്ഞാൽ ഒരുമിച്ച് പുറത്തുപോകും. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ മച്ചി എന്നൊക്കെ വിളിച്ചു തുടങ്ങി.
Post Your Comments