
സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് അന്ന ചാക്കോ. അവതാരകയായും നടിയായും അന്ന ഇപ്പോൾ സജീവമാണ്. വളർന്ന് കാട് പോലെ നിൽക്കുന്ന ചുരുണ്ട മുടിയിലൂടെയാണ് അന്നയെ മലയാളികൾ തിരിച്ചറിയുന്നത്. ഇപ്പോളിതാ, തന്റെ പ്രണയ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. എം ജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് അന്ന ഇക്കാര്യങ്ങൾ പറയുന്നത്. ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയിച്ചയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോൾ അത് ബ്രേക്കപ്പ് ആയെന്നുമാണ് അന്ന പറയുന്നത്.
Also Read: നയൻസ് – വിക്കി വിവാഹസദ്യയിൽ കാതൽ ബിരിയാണി മുതൽ കരിക്ക് പായസം വരെ
അന്ന ചാക്കോയുടെ വാക്കുകൾ:
എന്നും സിനിമയോട് താൽപര്യമുള്ള ആളാണ് ഞാൻ. അതുകൊണ്ട് അസോസിയേറ്റായി പാർട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാൻ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പുള്ളി ഇപ്പോൾ എവിടെയാണെന്ന് പോലും എനിക്ക് അറിയില്ല.
എന്നെ പ്രണയിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി. എന്ത് കാരണം കൊണ്ടാണെങ്കിലും അയാളെ പിരിയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാൾ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേർപിരിയാൻ തീരുമാനിക്കുകമായിരുന്നു. ആ ബ്രേക്കപ്പിൽ നിന്നും കരകയറാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു.
Post Your Comments