
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മായനദി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഐശ്വര്യ ലക്ഷ്‍മി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിതാ, തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. സത്യദേവ് നായകാവുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം ഗോഡ്‍സെയിലാണ് ഐശ്വര്യ നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻറെ രചനയും സംവിധാനവും ഗോപി ഗണേഷ് പട്ടാഭിയാണ് നിർവ്വഹിക്കുന്നത്. ജൂൺ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.
സർക്കാർ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ പോരാടുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സി കെ സ്ക്രീൻസിൻറെ ബാനറിൽ സി കല്യാൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിയ ശർമ്മ, ബ്രഹ്‍മാജി, താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോൻ, വർഗീസ്, നോയൽ സീൻ, പ്രിയദർശിനി, ചൈതന്യ കൃഷ്ണ, പവൻ സന്തോഷ്, ഗുരു ചരൺ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി വി റാവു, സംഗീതം – സാൻഡി അഡ്ഡങ്കി, ഛായാഗ്രഹണം – സുരേഷ് സാരംഗം, എഡിറ്റിംഗ് – സാഗർ ഉണ്ടഗണ്ഡ്ല, കലാസംവിധാനം – ബ്രഹ്‍മ കടാലി, സംഘട്ടനം- നാഭ
Post Your Comments