
ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബെംഗളുരുവിൽ വെച്ചാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്. കൊട്ടും മേളവുമൊക്കെയായി പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. കിടിലൻ ഡാൻസുമായിട്ടാണ് വിവാഹവേദിയിലേക്ക് വിശാഖിന്റെ വധു എത്തിയത്. ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് താലി കെട്ടി, മാലയിട്ടാണ് ചടങ്ങുകള്‍ നടത്തിയത്.
Also Read: ട്രാൻസിൽ അഭിനയിക്കാനുള്ള കാരണം ഫഹദല്ല, അത് മറ്റൊന്നാണ്: നസ്രിയ പറയുന്നു
വിവാഹത്തിന് ശേഷമുള്ള നവദമ്പതിമാരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെയാണ് വിവാഹ വാർത്ത പുറംലോകം അറിയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു. അന്ന് നവവധുവിനെ പരിചയപ്പെടുത്തിയുള്ള വിശാഖിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
2016 ൽ റിലീസ് ചെയ്ത ആനന്ദം എന്ന ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രമായാണ് വിശാഖ് എത്തിയത്. സിനിമയോടൊപ്പം തന്നെ വിശാഖിന്റെ കഥാപാത്രവും പ്രേക്ഷക പ്രീതി നേടിയിരുന്നു. പിന്നീട്, പുത്തൻപണം, ചങ്ക്സ്, മാച്ച് ബോക്സ്, കുട്ടിമാമ തുടങ്ങിയ സിനിമകളിലും വിശാഖ് അഭിനയിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് നടൻ എറ്റവും ഒടുവിൽ അഭിനയിച്ചത്.
Post Your Comments