BollywoodCinemaGeneralIndian CinemaLatest News

‘എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കകം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ‘

തെന്നിന്ത്യ കാത്തിരുന്ന താരവിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. മഹാബലിപുരത്ത് വച്ച് നയൻതാരയും വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാവുകയാണ്. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്നേഷ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. പ്രതിശ്രുത വധുവായ നയൻതാരയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടാണ് വിഘ്നേഷിന്റെ ഇന്റാ​ഗ്രാം ​പോസ്റ്റ്.

‘ഇന്ന് ജൂൺ 9…ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും,  അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകരണവും, പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്. ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ… നീ മണിക്കൂറുകൾക്കം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ. നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു‘, ഇങ്ങനെയാണ് വിഘ്നേഷ് ശിവൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

ഇന്നാണാ കല്യാണം: നയൻതാര – വിഘ്നേഷ് വിവാഹത്തിനൊരുങ്ങി മഹാബലിപുരം

മഹാബലിപുരത്തുള്ള റിസോർട്ടിൽ വച്ച് നടക്കുന്ന വിവാഹച്ചടങ്ങുകളിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാ‍റ്റ്‍ഫോമായ നെറ്റ്‍ഫ്ലി‍ക്സിനാണ് നൽകിയിരിക്കുന്നത്. ഉച്ചയോടെ വിവാഹ ചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button