BollywoodCinemaGeneralIndian CinemaLatest NewsUncategorized

ആ സമയത്ത് ​ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, പ്രസവത്തിന് ശേഷമാണ് ആ തീരുമാനം എടുത്തത്: സൊനാലി ബേന്ദ്രേ

ബോളിവുഡ് ആരാധകർക്ക് പ്രിയങ്കരിയാണ് നടിയും മോഡലുമായ സൊനാലി ബേന്ദ്രേ. ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരമായിരുന്നു സൊനാലി. 1993 ൽ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട്, മേജർ സാബ്, സർഫറോഷ്, ഹം സാത്ത് സാത്ത് ഹെയ്ൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൊനാലി തിളങ്ങി. 2002 ലായിരുന്നു താരത്തിന്റെ വിവാഹം. ഗോൾഡി ബെഹലാണ് ഭർത്താവ്. വിവാഹശേഷം അല്പനാളുകൾ സിനിമയിൽ തുടർന്നെങ്കിലും, 2005 ൽ മകൻ രൺവീറിന്റെ ജനനത്തോടെ സൊനാലി അഭിനയത്തിൽ നിന്ന് താത്കാലിക ഇടവേള എടുത്തിരുന്നു.

ഇപ്പോളിതാ, മകന്റെ ജനനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മകനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് താൻ ഒരു ഐറ്റം ഡാൻസ് ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്. ആ സമയത്ത് താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സൊനാലി പറയുന്നു.

എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല: ബീന ആന്റണി പറയുന്നു

സൊനാലിയുടെ വാക്കുകൾ:

ഫറാ ഖാൻ കോറിയോഗ്രഫി ചെയ്ത ഛം ഛം കർത്ത എന്ന ഗാനത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. ആ സമയം ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നതേയില്ല. ഗോൾഡി എനിക്ക് പഞ്ചാബി ഭക്ഷണം തന്ന് വയർ വീർപ്പിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ഫറാ ഖാൻ കുറേ തമാശ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു.

ഗർഭിണിയായിരുന്ന എട്ടാം മാസം വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്, കാരണം ഞാൻ ആപ്കി സോണിയ എന്ന പേരിൽ ഒരു നാടകം ആ സമയത്ത് ചെയ്യുന്നുണ്ടായിരുന്നു. നാടകത്തോടൊപ്പം ഞങ്ങൾ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. പക്ഷെ, അവസാന മാസങ്ങളായപ്പോഴേക്കും വയറ്റിനുള്ളിലെ കുഞ്ഞ് എന്നെ ചവിട്ടാൻ തുടങ്ങിയിരുന്നു. കിക്കുകൾക്ക് ശക്തി കൂടുകയും എന്റെ ശ്രദ്ധ കുറയുകയും ചെയ്തപ്പോൾ ഞാൻ അന്ന് ഒരു തീരുമാനമെടുത്തു. പ്രസവശേഷം കുഞ്ഞിന് മുൻഗണന കൊടുക്കണം. കുട്ടിയ്ക്ക് അത് വളരെ അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.

shortlink

Related Articles

Post Your Comments


Back to top button