അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്‌സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. കളക്ഷൻ കുറഞ്ഞതോടെ പല തിയേറ്ററുകളും ചിത്രം പിൻവലിച്ചിരിക്കുകയാണ്. പീരീഡ് ഡ്രാമ തീയേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല. പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ചിത്രം പരാജയപ്പെട്ടു. ഇതോടെ, പ്രദര്‍ശനം ഏതാനും തിയേറ്ററുകളില്‍ റദ്ദാക്കി. പല തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ജൂൺ 8 ന് ബോക്‌സ് ഓഫീസിൽ നിന്നും ലഭിച്ചത് വളരെ കുറഞ്ഞ തുകയാണ്. സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷന്‍ നാല് കോടിയില്‍ താഴെയാണ്. ഇതുവരെ 52 കോടി മാത്രമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്. 250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 52 കോടിയേ ബോക്‌സ് ഓഫീസില്‍ തിരിച്ചുപിടിക്കാനായുള്ളൂ എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.
അക്ഷയ് കുമാർ നായകനായ സാമ്രാട്ട് പൃഥ്വിരാജ് നിർഭയ രാജാവായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഘോറിലെ മുഹമ്മദിനെതിരെ ധീരമായി പോരാടിയ ഇതിഹാസ യോദ്ധാവിന്റെ വേഷമാണ് സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്നത്.
ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ പൃഥ്വിരാജില്‍ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദിത്യ ചോപ്രയാണ് നിര്‍മ്മിച്ചത്. പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം അതിഗംഭീര വിജയമാണ് നേടിയത്.
Post Your Comments