
നയൻതാര–വിഗ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ വൻ താരനിര. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദിലീപ്, കാർത്തി, വിജയ് സേതുപതി, ദിലീപ്, കാർത്തി, ഗൗതം മേനോൻ, അറ്റ്ലീ, അനിരുദ്ധ്, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങിയവർ ഇതിനോടകം ചടങ്ങിൽ പങ്കെടുക്കാനെത്തിക്കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങുകൾ. വിവാഹ വേദിയിൽ അതിഥികൾക്ക് നൽകുന്ന വെള്ളക്കുപ്പികളിൽ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനൊപ്പം, ദമ്പതികളുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിന്റെ ബ്രാൻഡിംഗും കുപ്പിയിലുണ്ട്. നയൻതാരയും വിഗ്നേഷ് ശിവനും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് മഹാബലിപുരത്തെ 18,000 കുട്ടികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്തു.
അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിക്കഴിഞ്ഞു. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിനാണ്. ജൂൺ 8ന് മെഹന്ദി നടന്നിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല. താരത്തിന്റെ വിവാഹ ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Post Your Comments