മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് നസ്രിയ. വിവാഹശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് വീണ്ടും നസ്രിയ സിനിമകളിൽ സജീവമാകുകയാണ്.
നസ്രിയയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ട്രാൻസിലെ എസ്തർ ലോപ്പസ്. വിവാഹശേഷം നസ്രിയ ഫഹദിനൊപ്പം അഭിനയിച്ച ആദ്യം ചിത്രം കൂടിയായിരുന്നു ട്രാൻസ്.
ഇപ്പോളിതാ, ട്രാൻസ് എന്ന ചിത്രത്തിൽ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് നസ്രിയ. ട്രാൻസിൽ അഭിനയിക്കാനുണ്ടായ കാരണം ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിനും, ഫഹദ് നായകനല്ലായിരുന്നെങ്കിൽ ട്രാൻസിൽ അഭിനയിക്കുമായിരുന്നോ എന്ന ചോദ്യത്തിനും മറുപടിയായാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ വെളിപ്പെടുത്തൽ.
Also Read: മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്: മനസ്സ് തുറന്ന് പാർവതി
നസ്രിയയുടെ വാക്കുകൾ:
സത്യമായും ട്രാൻസ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല. ഫഹദ് ഇല്ലെങ്കിലും ഞാൻ ആ സിനിമ ചെയ്യുമായിരുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അൻവർ റഷീദ് എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ഫാനാണ് ഞാൻ. അമൽ നീരദിന്റെ ഫ്രേമിന് മുന്നിൽ നിൽക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഫഹദ് ഉണ്ടെന്നത് എനിക്ക് ധൈര്യമാണ്. പക്ഷേ, ഒരിക്കലും ഞാൻ ട്രാൻസ് എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചത് അതിൽ ഫഹദ് ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല. ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അൻവർ റഷീദ് ഈ സിനിമയുടെ കഥ പറഞ്ഞ ശേഷം ഈ ക്യാരക്ടർ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാനോ എന്ന് ചോദിച്ചു. എന്നിൽ അത്രയും വിശ്വാസം ഉണ്ടോ എന്ന് തോന്നി. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. അങ്ങനെ ചെയ്തതാണ് ട്രാൻസ്.
Post Your Comments