GeneralInterviewsLatest NewsMovie GossipsNEWS

‘പൃഥ്വിരാജിന് മതം ഇഷ്ടമല്ല, ഈശ്വര വിശ്വാസിയാണ്’: പൃഥ്വി യുക്തിവാദിയല്ലെന്ന് മല്ലിക സുകുമാരൻ

ചെറുപ്പത്തിൽ തന്റെ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സംഘപരിവാർ ശാഖയിൽ പോയിരുന്നുവെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരൻ. തന്റെ രണ്ട് മക്കളും സംഘപരിവാർ ശാലയിൽ പോകുമായിരുന്നുവെന്നും, അത് സൂര്യ നമസ്കാരം പഠിക്കാൻ വേണ്ടിയായിരുന്നുവെന്നും മല്ലിക വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. തന്റെ മക്കളുടെ ദൈവവിശ്വാസത്തെ കുറിച്ചും മല്ലിക തുറന്നു പറഞ്ഞു. പൃഥ്വിരാജിന് മതത്തെയാണ് ഇഷ്ടമല്ലാത്തതെന്നും, എന്നാൽ അദ്ദേഹം ഈശ്വര വിശ്വാസിയാണെന്നും മല്ലിക പറയുന്നു.

പ്രിത്വി യുക്തിവാദി ആണെന്ന പ്രചാരണം ശരിയല്ല എന്നാണ് മല്ലിക പറയുന്നത്. യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ തെറ്റിധരിക്കുന്നതാണെന്ന് മല്ലിക വ്യക്തമാക്കുന്നു. പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും മല്ലിക തള്ളിക്കളഞ്ഞു. പൃഥ്വി ഹിന്ദു വിരുദ്ധനാണെങ്കിൽ, ആദ്യം തന്നെയല്ലേ വെറുക്കേണ്ടതെന്ന് മല്ലിക ചോദിക്കുന്നു. 24 മണിക്കൂറും അമ്പലവും പൂജയുമായി നടക്കുന്ന തന്നെയല്ലേ എന്നും മല്ലിക ചിരിയോടെ ചോദിക്കുന്നു.

Also Read:ആരാധകർ കാത്തിരുന്ന വിവാഹം: 18,000 കുട്ടികൾക്ക് വിക്കി-നയൻ നവദമ്പതികളുടെ വക ഉച്ചഭക്ഷണം

‘എനിക്ക് സന്തോഷം നൽകാൻ വേണ്ടി മാത്രം എനിക്ക് ജീവിതം തന്ന വ്യക്തിയാണ് സുകുമാരൻ. എന്നെ വലിയൊരു വിഷമത്തിൽ നിന്നും കൈപിടിച്ചുയർത്തിയാണ് അദ്ദേഹം എനിക്കൊരു ജീവിതം തന്നത്. അതിനപ്പുറം സന്തോഷമൊന്നും എനിക്കില്ല’, മല്ലിക പറഞ്ഞു.

‘ചെറുപ്പത്തിലെ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഘയിൽ കുറച്ചുനാൾ പോയിരുന്നു. അത് സൂര്യനമസ്കാരവും മറ്റും പഠിക്കാൻ മാത്രമായിരുന്നു. അവനിപ്പോഴും എന്നോട് ചോദിക്കും എന്തുവാ അമ്മേ നമ്മുടെ നാട്ടിൽ മാത്രമാണല്ലോ ഇങ്ങനെ എന്ന്. നമ്മുടെ നാട്ടിൽ മാത്രമെന്താ മതത്തെ ബന്ധപ്പെടുത്തിയുള്ള വഴക്കുകളും ചർച്ചകളും ഒക്കെ എന്ന് അവൻ എന്നോട് ചോദിക്കും. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ്. പൃഥ്വി ഷൂട്ടിങിനായി പോകുന്നതിനുമുമ്പ് രാവിലെ അമ്പലത്തിൽ പോയിട്ടാണ് മിക്കപ്പോഴും പോകാറ്. ഒട്ടും സമയം ഇല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ലാറ്റിൽ വരുകയാണെങ്കിൽ തിരിച്ച് രാവിലെ നാലുമണിക്ക് കുളിച്ച് അമ്പലത്തിൽ തൊഴുതു 6 മണിക്കുള്ള ഫ്ലൈറ്റിൽ കയറി പോകും’, മല്ലിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button