CinemaGeneralLatest News

മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ല, സല്‍പ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം: ഡെപ്പിന്റെ അഭിഭാഷകര്‍

പ്രമുഖ താരം ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള പരസ്പര ആരോപണങ്ങൾ നിറഞ്ഞ മാനനഷ്ടക്കേസ് ഏറെ ചർച്ചയായിരുന്നു. കേസിൽ ഡെപ്പിന് അനുകൂലമായ വിധിയായിരുന്നു വന്നത്. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി വന്നത്. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ട്ടപരിഹാരം നൽകണം,  ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ, ഇത്രയും തുക നൽകാൻ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോണി ഡെപ്പിന്റെ അഭിഭാഷകർ. മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്നാണ് ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമിൽ വാക്‌സസും ബെഞ്ചമിൻ ച്യൂവും പറയുന്നത്. നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിഭാഷകരുടെ പ്രതികരണം.

‘ഞങ്ങളും കക്ഷിയുമായുള്ള ചർച്ചകൾ വെളിപ്പെടുത്താൻ കഴിയില്ല. ഡെപ്പ് സാക്ഷ്യപ്പെടുത്തിയതുപോലെ ഇതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ നഷ്ടമായ സൽപ്പേര് തിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഡെപ്പിന് അതിന് സാധിച്ചു’, അഭിഭാഷകർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button