GeneralLatest NewsNEWSTV Shows

കല്യാണിയമ്മ പോയെന്ന് വിശ്വസിക്കാനായില്ല, അവസാനമായി ഒരു നോക്ക് കാണാൻ പറ്റിയില്ല: വേദന പങ്കുവച്ച് സീമ ജി നായര്‍

ആ കഥകളെല്ലാം എനിക്കറിയാം. നെഞ്ച് പൊട്ടുന്ന കഥകള്‍.

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. നടി എന്നതിനപ്പുറം സാമൂഹ്യ പ്രവർത്തക കൂടിയായ സീമ ജി നായർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധനേടാറുണ്ട്. ഗുരുവായൂരുള്ള സന്ദീപനീ മാതൃസദനത്തിലെ കല്യാണിയമ്മയുടെ വേർപാടിനെക്കുറിച്ച് സീമ പങ്കുവച്ച കുറിപ്പ് വൈറൽ.

read also: കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്, അനിരുദ്ധ് റോക്ക് സ്റ്റാർ, ലോകേഷിന്റെ അതിശയകരമായ ശ്രമം: വിക്രമിനെ പ്രശംസിച്ച് ശങ്കർ

സീമ ജി നായരുടെ കുറിപ്പ് പൂർണ്ണ രൂപം,

കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ ഗുരുവായൂരുള്ള സന്ദീപനീ മാതൃ സദനത്തില്‍ പോകുന്നുണ്ടായിരുന്നു. അവിടുത്തെ എല്ലാ അമ്മമാരും എനിക്ക് പ്രിയപ്പെട്ടവര്‍ ആണ്. ഓരോ അമ്മമാര്‍ക്കും ഓരോ കഥകളും ഉണ്ട്. ആ കഥകളെല്ലാം എനിക്കറിയാം. നെഞ്ച് പൊട്ടുന്ന കഥകള്‍. കണ്ണുകള്‍ നിറഞ്ഞാണ് അവിടെ ചെല്ലുമ്ബോളെല്ലാം ഇറങ്ങിപ്പോരാറ്.

ഞാന്‍ ചെല്ലുന്നു എന്നറിയുമ്ബോള്‍ വഴിയില്‍ കണ്ണും നട്ട് കാത്തിരിക്കും എല്ലാരും. ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍ അപ്പു എന്തിയെയെന്നു ചോദിക്കും. അവനെ അവര്‍ക്കു ഒരുപാടിഷ്ടം ആണ്. അപ്പു പഠിക്കാന്‍ പുറത്തേക്കു പോയപ്പോളും അവന്‍ പറ്റുന്ന പോലെ വീഡിയോ കോളില്‍ വിളിച്ചു എല്ലാരേയും കാണും. അതില്‍ ഏറ്റവും സുന്ദരിയായ ഒരമ്മ ഉണ്ടായിരുന്നു. എന്നെ കാണുമ്ബോളെ നാണത്തില്‍ പൊതിഞ്ഞ ചിരിയാണ്. ‘കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഇങ്ങനെ നാണിച്ചാല്‍ ഞാന്‍ കെട്ടികൊണ്ട് പോവുമേ’ എന്ന്. അന്ന് പൊട്ടിച്ചിരിയായിരുന്നു അമ്മക്ക്.

read also: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി അക്ഷയ് കുമാറിൻറെ ‘സാമ്രാട്ട് പൃഥ്വിരാജ്’

ഇന്നലെ ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. അപ്പോളാണ് പ്രസിയുടെ ഫോണ്‍ വന്നത് കല്യാണി അമ്മ പോയിയെന്നു പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. കുറച്ച്‌ നേരം ഒന്നിനുമാകാതെ ഇരുന്ന് പോയി. അവസാനമായി ഒരു നോക്ക് കാണാനും പറ്റിയില്ല. അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഇനി ഞാന്‍ അവിടെ ചെല്ലുമ്ബോള്‍ ആ നാണത്തില്‍ പൊതിഞ്ഞചിരിയുമായി എന്റെ സുന്ദരി അമ്മ ഉണ്ടാവില്ല. എന്നിരുന്നാലും എനിക്ക് പോയല്ലേ പറ്റു. ബാക്കിയുള്ള അമ്മമാരെ കാണാന്‍.

shortlink

Related Articles

Post Your Comments


Back to top button