പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന് കിട്ടിയത്. 2015ൽ നിവിൻ പോളിയെ നായകനാക്കി പ്രേമം പുറത്തിറക്കി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അൽഫോൻസ് ഗോൾഡുമായെത്തുന്നത്.
ചിത്രത്തെ കുറിച്ച് അൽഫോൻസ് ട്വിറ്ററിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. ‘നേരമോ പ്രേമമോ പോലെ ഒരു സിനിമ എന്നിൽ നിന്ന് ദയവായി പ്രതീക്ഷിക്കരുത്. ഗോൾഡ് നേരത്തോട് സാമ്യമുള്ള ചിത്രമാണ് എന്നാൽ വ്യത്യസ്തവുമാണ്‘, ഇങ്ങനെയായിരുന്നു അൽഫോൻസ് കുറിച്ചത്. ഇപ്പോളിതാ, അൽഫോൻസിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ‘അടുത്ത ചിത്രത്തിനായി ഇനിയും ഒരു ഏഴ് വർഷം കാത്തിരിക്കരുത്’, എന്നാണ് പൃഥ്വിയുടെ മറുപടി ട്വീറ്റ്. പൃഥ്വിയുടെ വാക്കുകളോട് യോജിക്കുന്നു എന്നാണ് ആരാധകരും പറയുന്നത്.
ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ: വൈറലായി മീരാ ജാസ്മിന്റെ ചിത്രങ്ങൾ
ജോഷി എസ് എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. തിരക്കഥ, സംവിധാനം, സംഘട്ടനം, കളർ ഗ്രേഡിങ്, വിഷ്വൽ എഫക്ട്, അനിമേഷൻ തുടങ്ങിയവ ചെയ്തിരിക്കുന്നത് അൽഫോൻസ് പുത്രൻ തന്നെയാണ്.
Post Your Comments