കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകൻ ലോകേഷിനെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്. വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരുന്നു. തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രമിലും കൊണ്ടുവന്നാണ് ലോകേഷ് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്.
ഇപ്പോളിതാ, സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ തുടക്കത്തെ കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. ഇത്തരത്തിൽ ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ പ്ലാൻ ഉണ്ടായിരുന്നെന്നും, വിക്രമിൽ തന്നെ അത് തുടങ്ങാനുള്ള ഐഡിയ തന്നത് കമൽ ഹാസൻ ആണെന്നുമാണ് ലോകേഷ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യങ്ങൾ പറയുന്നത്.
ലോകേഷ് കനകരാജിന്റെ വാക്കുകൾ:
ഇത്തരത്തിൽ ഒരു യൂണിവേഴ്സ് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വിക്രമിന് വേണ്ടി ആലോചിച്ച കഥ മറ്റൊന്ന് ആയിരുന്നു. അപ്പോൾ കമൽ സാറാണ് കൈതിയിലെ കഥാപാത്രങ്ങളെ വിക്രമിലേക്ക് കൊണ്ടുവരാൻ കഴിയില്ലേ എന്ന് ചോദിച്ചത്. കമൽ സാറാണ് ആദ്യമായി ഇങ്ങനെ ഒരു ഐഡിയ തന്നത്. അതിന് ശേഷം കൈതിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തിരക്കഥ പൂർത്തിയാക്കുകയായിരുന്നു.
Post Your Comments