കുടുംബ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് കണ്ണന്‍ സാഗര്‍. വൈറല്‍ പനി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം വീട്ടില്‍ എത്തിയപ്പോഴാണ് താരത്തിന് പനി ബാധിക്കുന്നത്. തുടര്‍ന്ന്, ഗവണ്‍മെന്റ് ആശുപത്രിയില്‍ ചെന്ന് മരുന്നു വാങ്ങി എന്നും എന്നാല്‍ അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കുകയാണ് താനെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ കണ്ണൻ പറയുന്നു.
കണ്ണന്‍ സാഗര്‍ പങ്കുവച്ച കുറിപ്പ്
കുറേയേറെ സന്തോഷിച്ചാല്‍ അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാന്‍. ജിബു ജേക്കബ് സംവിധാനം നിര്‍ഹിച്ച് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തില്‍ എനിക്കും ഒരവസരം വന്നു, പതിനൊന്നു ദിവസം ഞാന്‍ ഈ ചിത്രത്തിലെ ഒരു കഥാപാത്രമായി നിറഞ്ഞു നിന്നു. ഇതാണ് എന്റെ സന്തോഷം.
അവസാന ദിവസം അഴീക്കോട് ബീച്ചില്‍ പാട്ട് സീന്‍ എടുക്കുന്നത് കാണാന്‍ പോയി. ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചില്‍ ചുറ്റികറങ്ങി, അന്ന് രാത്രിയില്‍ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാന്‍ പാക്കപ്പ് ആയി. ആ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു. ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറില്‍ ഞാന്‍ നാട്ടിലേക്ക് പോന്നു.
പിറ്റേദിവസം മുതല്‍ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും. ആകെ ഒരു വല്ലായ്ക, വേറെ വര്‍ക്ക് വന്നിരുന്നു അതും ക്യാന്‍സല്‍. ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ മഴയത്തിറങ്ങുമ്ബോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്ബോഴും നിസ്സാരമായി കാണരുത്, വൈറല്‍ പനിയെന്നു പറഞ്ഞാലും ഇത് വന്നാല്‍ നല്ലത് പോലെ ദോഷം ചെയ്യും.
ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്. എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു. ഒരു ചീട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേയ്ക്ക്. രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളില്‍ കിടന്നു താണ്ഡവമാടി. ഇന്നലെ രാത്രിയില്‍ ഞാന്‍ ചങ്ങനാശ്ശേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ “ബില്ല് ” കടന്നു വരുന്നതും കാത്തു ഇന്നു മുതല്‍ പ്രതീക്ഷയില്‍. സൂക്ഷിക്കുക പനി നിസാരക്കാരനല്ല.
Post Your Comments