പ്രേക്ഷകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഷോയിലെ വീക്കിലി ടാസ്‌ക്കാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്. പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് കോള്‍ സെന്റര്‍ ആയിരുന്നു. ഇതിൽ റിയാസിനെ ഫോണ്‍ വിളിച്ച് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകളാണ് ചർച്ചയ്ക്ക് കാരണം.
റിയാസ് വന്നപ്പോള്‍ മുതല്‍ പതിനൊന്നാം ആഴ്ചയിലെ ആദ്യ ദിവസം വരെ വീട്ടില്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ലക്ഷ്മിപ്രിയ കുലസ്ത്രീ എന്ന് വിളിച്ച് റിയാസ് കളിയാക്കാന്‍ ശ്രമിച്ചതിനെതിരെയും പ്രതികരിച്ചു.
read also: ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്: വിവാഹബന്ധത്തിലെ വേദനകളെക്കുറിച്ച് നടി ഷെമി മാർട്ടിൻ
‘കുലസ്ത്രീ എന്താണെന്ന് തനിക്കറിയാമോ? നാരി പൂജ വരെ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. താനൊരു വിഡ്ഢിയായതുകൊണ്ട് അതൊന്നും അറിയാന്‍ വഴിയില്ല. കുലസ്ത്രീ ഉള്ളതുകൊണ്ടാണ് കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ഇന്നും കാണപ്പെടുന്നത്. അതെ കുറിച്ച് നാം സംസാരിക്കുന്നത്. തനിക്ക് പത്ത് പൈസയുടെ വിവരമുണ്ടോ റിയാസ്? ശക്തരായ നിരവധി സ്ത്രീകള്‍ ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. താങ്കളുടെ അമ്മ അടക്കമുള്ള സ്ത്രീകള്‍ കുലസ്ത്രീകള്‍ ആണ്. ഫെമിനിസം എന്താണെന്ന് പോലും റിയാസിന് അറിയില്ല.’
‘തനിക്ക് പിരീഡ്സ് വരാറുണ്ടോടോ?, താന്‍ പ്രസവിച്ചിട്ടുണ്ടോടോ?, വെറും ഏഴാംകൂലിയാണ് നീ… കുറെ മൊട്ടയടിച്ച് ലിപ്സ്റ്റിക്കും തേച്ച് പ്രസംഗിച്ച് നടക്കുന്ന അല്‍പ്പ വസ്ത്രധാരിണികള്‍ മാത്രമല്ല സ്ത്രീത്വം. സരോജിനി നായിഡു അടക്കമുള്ളവരും ഇന്ത്യയിലെ ശക്തരായ സ്ത്രീകളാണ്. തന്റെ അമ്മയടക്കമുള്ളവരും ആദ്യകാലത്തെ ഫെമിനിസ്റ്റുകളാണ് അത് താന്‍ മനസിലാക്കണം’ – ലക്ഷ്മിപ്രിയ റിയാസിനോട് പറഞ്ഞു.
അഞ്ച് പേര്‍ അടങ്ങുന്ന ഒരു സംഘം കോള്‍ സെന്ററിലെ ജീവനക്കാരായി ഇരിക്കുകയും ബാക്കിയുള്ള നാല് പേര്‍ ഉപഭോക്താക്കളായി കോള്‍ സെന്ററിലേക്ക് വിളിക്കുകയും ചെയ്യണം എന്നതായിരുന്നു പരിപാടി. കൂടാതെ, നിര്‍ത്താതെ സംസാരിച്ചും തര്‍ക്കിച്ചും കോള്‍ സെന്ററിലെ ജീവനക്കാരെ കൊണ്ട് കോള്‍ കട്ട് ചെയ്യിപ്പിക്കണം എന്നതായിരുന്നു നൽകിയ ടാസ്ക്ക്. ധന്യ, റിയാസ്, അഖില്‍, റോണ്‍സണ്‍, വിനയ് എന്നിവർ കോൾ സെന്റർ ജീവനക്കാരായപ്പോൾ ഉപഭോക്താക്കളായി ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദില്‍ഷ, സൂരജ് എന്നിവരാണ് എത്തിയത്. ലക്ഷ്മിപ്രിയയാണ് ടാസ്ക്കിന് തുടക്കം കുറിച്ചത്.
Post Your Comments