വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ‘ജന ഗണ മന’യുടെ ചിത്രീകരണം ആരംഭിച്ചു. പൂരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനം നിർവ്വഹിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് നായികയായെത്തുന്നത്. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്‌ത വിവരം അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു പാൻ ഇന്ത്യ ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ഒരുങ്ങുന്നത്. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ആയിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. നടി ചാർമി കൗർ, വംശി പൈഡിപ്പള്ളി, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടർ സിങ്ക റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ആഘോഷ പൂർണമായിട്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ആർമി യൂണിഫോമിൽ ഹെലികോപ്റ്ററിലാണ് ഈ പരിപാടിയിലേക്ക് വിജയ് എത്തിയത്. ആർമി ഓഫീസറായിട്ടാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
Post Your Comments