തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ജോഡികളാണ് സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഇരുവരുടേയും വിവാഹം ജൂൺ 9നാണ്. ഇപ്പോളിതാ, തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനെ ഇരുവരും നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരജോഡികൾ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തിയത്.
മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാര പ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ജൂണ്‍ 8ന് റിസപ്ഷനും നടത്തും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍, വിജയ് സേതുപതി, സാമന്ത തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം തന്നെ വിവാഹത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സേവ് ദി ഡേറ്റ് കാര്‍ഡും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ട്. വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണ് എന്ന വിവരം പുറത്തു വന്നിട്ടില്ല.
Post Your Comments