മലയാളികൾക്ക് എറെ പരിചിതയായ നടിയാണ് കനി കുസൃതി. നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും കനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഇപ്പോളിതാ, തന്റെ ഇഷ്ടങ്ങളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. വണ്ടർവാൾ മീഡിയക്ക് വേണ്ടി സിത്താര കൃഷ്ണകുമാർ നടത്തിയ അഭിമുഖത്തിലാണ് കനി തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്നത്. അഭിനയത്തോട് ഒരിക്കലും പാഷൻ തോന്നിയിട്ടില്ലെന്നും, സയൻസ് പോലെയുള്ള സബ്‌ജെക്ടുകളായിരുന്നു ഇഷ്ടമെന്നുമാണ് നടി പറയുന്നത്.
കനി കുസൃതിയുടെ വാക്കുകൾ:
അഭിനയം പാഷനായിട്ട് വന്ന ആളല്ല ഞാൻ. സ്‌റ്റേജിൽ കയറുക, പെർഫോം ചെയ്യുക, അളുകൾ നോക്കുക അതിനോടൊന്നും കംഫർട്ടബിൾ ആയിട്ടുള്ള ആളല്ലായിരുന്നു ഞാൻ. സയൻസും വേറെ കുറെ സബ്ജെക്ടുകളുമൊക്കെ ആണ് എനിക്ക് ഇഷ്ടം. കലാമേഖലയിൽ ഡാൻസിനോട് മാത്രമാണ് ഭയങ്കരമായ ഇഷ്ടം തോന്നിയത്. ഒരു ആസ്വാദക എന്ന നിലയിൽ കല ആസ്വദിക്കുക എന്നതിനപ്പുറം അതിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യുന്ന നിലയിലേക്ക് ഞാൻ എന്നെ കണ്ടിട്ടില്ല.
നാടക പരിശീലനം കംഫർട്ടബിൾ ആയ സ്ഥലമായി തോന്നിയിരുന്നു. അഭിനയമല്ല, നാടകം മൊത്തത്തിൽ ഉണ്ടാക്കിയെടുക്കുന്ന രീതി കൊണ്ടും പല മനുഷ്യരെ കണ്ടുമുട്ടുന്നതുമൊക്കെ കൊണ്ട് അതുമായി മുന്നോട്ട് പോയി. അഭിനയിക്കണമെന്ന് ഭയങ്കരമായ ഒരു പാഷൻ തോന്നിയിട്ടേയില്ല. അതേ സമയം ഡാൻസ് ചെയ്യുമ്പോൾ അതുണ്ട്. ഡാൻസ് ചെയ്യുമ്പോൾ വല്ലാത്തൊരു പ്ലഷറാണ്. അഭിനയത്തിൽ നിന്നും ഇതുവരെ അത് ഉണ്ടായിട്ടില്ല. എന്നാൽ അഭിനയത്തിന്റെ ക്രാഫ്റ്റ് പഠിക്കാനാണ് കൂടുതൽ സമയം ചെലവഴിച്ചതും എന്റെ ജീവിതം കൂടുതൽ ഡെഡിക്കേറ്റ് ചെയ്തതും.
ചിലർ പറയും എഞ്ചിനിയറാവാനല്ലായിരുന്നു ഇഷ്ടം, പഠിച്ചതു കൊണ്ടാണ് ആയത്, എന്റെ പാഷൻ വേറെയാണ് എന്നൊക്കെ. അതുപോലെയാണ് അഭിനയത്തിൽ എനിക്ക് എന്നെ പറ്റി തോന്നിയിട്ടുള്ളത്. ഞാൻ ഇതായിരുന്നോ എന്നെനിക്ക് അറിയില്ല. ഇടക്ക് ആലോചിക്കും എംബിബിഎസ് പഠിച്ച് ഡോക്ടർ ആവാനാണ് ഇഷ്ടം, എന്താ അത് പഠിക്കാതിരുന്നത് എന്നൊക്കെ.
Post Your Comments