GeneralLatest NewsNEWSTV Shows

ഇനിയും ശാപം വാങ്ങി കൂട്ടണോ ലാലേട്ടാ: മോഹൻലാലിനോട് ആരാധകർ

ഒരു എതിക്സും ഇല്ലാത്ത ഒരു പരിപാടിയുടെ അവതാരകൻ ആയി പോവാൻ നിങ്ങൾക്ക് ഒട്ടും ഉളുപ്പില്ലേ ലാലേട്ടാ.....

ബിഗ് ബോസ് ആരാധകരും സോഷ്യൽ മീഡിയയും കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്യുന്നത് ഡോ. റോബിൻ രാധാകൃഷ്ണനെ കുറിച്ചാണ്. സഹമത്സരാർത്ഥിയായ റിയാസിനെ കഴുത്തിന് പിടിച്ച് തള്ളുകയും മുഖത്തടിക്കുകയും ചെയ്തതിനെ തുടർന്ന് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ, ബിഗ് ബോസ് അവതാരകനായ മോഹൻലാലിന് നേരെ അധിക്ഷേപവുമായി റോബിന്റെ ഫാൻസ്‌ രംഗത്ത്.

‘നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരാകൻ’ എന്നാണു മോഹൻലാലിനെ ഒരാൾ വിമർശിച്ചത്. ഡോ റോബിനോട് നീതി പാലിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. സെക്കന്റ് സീസണിൽ നാട്ടുകാര് മൊത്തം ശപിച്ചത് പോരെ ഇനിയും ശാപം വാങ്ങി കൂട്ടണോ ലാലേട്ടാ എന്നും ചിലർ ചോദിക്കുന്നു. ഏഷ്യാനെറ്റ് പ്രേക്ഷകരെ ചതിച്ചപ്പോൾ മോഹൻലാലും കൂട്ടുനിന്നുവെന്നും ഇനി മോഹൻലാൽ ചിത്രങ്ങൾ കാണില്ലെന്നും പറയുന്നവരുമുണ്ട്.

read also: വിമാനത്താവളത്തിൽ ചെന്ന് ഈ ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട് ! ഷമ്മി തിലകന്‍

‘നിങ്ങളുടെ വലിയൊരു ആരാധിക ആയിരുന്നു. പക്ഷേ സ്വന്തം വെക്തിത്വം പോലും മറന്നു നിങ്ങൾ തീരുമാനിച്ചു ഡോക്ടറെ പുറത്താക്കാൻ. ഡോക്ടർക്ക് പറയാനുള്ളത് കേൾക്കാൻ പോലും ഉള്ള മനസ് നിങ്ങൾ കാണിച്ചില്ല. തെറ്റ് ചെയ്തെന്നു ഡോക്ടറെ കൊണ്ട് പറയിപ്പിച്ചു നിങ്ങൾ. ജനങ്ങളുടെ പിന്തുണ കൊണ്ടാ നിങ്ങൾ ഇത്രയും വലിയൊരു നടൻ ആയത്. ആ ജനങ്ങൾ തന്നെ ആണ് ഡോക്ടറെയും ഇപ്പോ പിന്തുണച്ചത്. സൊ ജനങ്ങളുടെ മനസ്സിൽ എന്നും ഡോക്ടർ ആണ് ഹീറോ. യഥാർത്ഥ രാജാവ്’- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

’62-ആം വയസ്സിലും ഇത് വരെ സമ്പാദിച്ച കാശ് പോരാതെ ഒരു എതിക്സും ഇല്ലാത്ത ഒരു പരിപാടിയുടെ അവതാരകൻ ആയി പോവാൻ നിങ്ങൾക്ക് ഒട്ടും ഉളുപ്പില്ലേ ലാലേട്ടാ….. നിങ്ങളെ ഓർത്ത് അഭിമാനിച്ചിരുന്ന ഒരു ആരാധകൻ ആണ് ഞാൻ…. എന്നാൽ ഒരു തരി എത്തിക്സും മര്യാദയും ഇല്ലാത്ത ഒരു പരിപാടിയുടെ ഭാഗമായി നിങ്ങൾ നിൽക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല…. കഷ്ടം തന്നെ?????’ – എന്നും പരിഹസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button