കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ വളരെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്ന ജാസ്മിന്‍ മൂസ ഷോയിൽ നിന്നും സ്വയം പുറത്തേയ്ക്ക് പോയതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മാനസികമായും ശാരീരികമായും തളര്‍ന്നു കഴിഞ്ഞുവെന്നും ഷോയിൽ നിന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജാസ്മിൻ ബിഗ് ബോസിനെ സമീപിക്കുകയും ഷോയിൽ നിന്നും പുറത്താകുകയുമായിരുന്നു. ജാസ്മിനാണ് ബിഗ് ബോസ് വിജയി എന്ന് പറഞ്ഞുകൊണ്ട് ആരാധകർ അവരുടെ പുറത്തേയ്ക്കുള്ള യാത്ര വലിയ ആഘോഷമാക്കുകയും ചെയ്തു.
‘പൈസ ഉള്ളവര്‍ക്ക് ഈ ഷോയില്‍ എന്തുമാകാം. വേലക്കാരിയുടെ മാനാഭിമാനം അല്ലെ? മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വാക്ക്‌ഔട്ടാണ് ഇത്. ഷോയെ ഹൈജാക്ക് ചെയ്യാന്‍ കപ്പാസിറ്റി ഉള്ളവന്‍ അകത്തു കയറാന്‍ കാലു പിടിക്കുന്നു. മറ്റു ചിലര്‍ അന്തസ്സായി നെഞ്ചും വിരിച്ച് തലയുര്‍ത്തി വാക്ക്‌ഔട്ട് നടത്തുന്നു’- എന്നാണു സോഷ്യൽ മീഡിയയിൽ ഒരു ആരാധികയുടെ കുറിപ്പ്.
read also: വിക്രം കണ്ടു, സൂപ്പർ: കമൽഹാസനെയും ലോകേഷ് കനകരാജിനെയും വിളിച്ച് അഭിനന്ദിച്ച് രജനികാന്ത്
കുറിപ്പ് പൂർണ്ണ രൂപം,
‘ന്യുനപക്ഷം പരാജയപെട്ടു……ഭൂരിപക്ഷം വിജയിച്ചു….റോബിന്‍ ഡ്രസ്സ് കോഡുകള്‍ വഴി പുറത്തെ വിവരം അറിയുന്നുണ്ടെന്നു സമ്മതിച്ചിട്ടുമത് ചോദിക്കാതെ പോയതും റിയാസിനെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്തിട്ടും ആ തെറ്റിനെ ന്യായീകരിക്കുന്നതിലേക്ക് ഷോ എത്തിക്കുന്നതും പൈസയുള്ളവര്‍ക്ക് എന്തുമാകാം എന്ന മെസ്സേജിലേക്കാണ്. വേലക്കാരിയുടെ മോന് എന്ത് മാനാഭിമാനം അല്ലെ? വാക് ഔട്ട് തീരുമാനം അറിഞ്ഞപ്പോള്‍ റിയാസ് ,ജാസ്മിനെ ബാത്ത് റൂമിന്‍്റെ അവിടെ കൊണ്ടു പോയി ഷോ ക്വിറ്റ് ചെയ്താലുള്ള കോണ്‍സിക്യുന്‍സസ് പറഞ്ഞു കൊടുക്കുന്നുണ്ട്.
കോണ്‍ട്രാക്‌ട് ലംഗിക്കപെടുമ്ബോള്‍ എന്തു നടക്കുമെന്ന് നിനക്കറിയുമോ എന്ന്.. ലക്ഷങ്ങള്‍ മുടക്കി PR സെറ്റ് ചെയ്തു വെച്ച ,ഷോയെ ഹൈജാക്ക് ചെയ്യാന്‍ കപ്പാസിറ്റി ഉള്ളവന്‍ അകത്തു കയറാന്‍ കാലു പിടിക്കുന്നു..സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവള്‍ ,എന്ത് കൊണ്ടും ട്ടൈറ്റില്‍ വിന്നര്‍ ആകാന്‍ യോഗ്യതയുള്ളവള്‍ അന്തസ്സായി നെഞ്ചും വിരിച്ചു തല ഉയര്‍ത്തി പിടിച്ചു കൊണ്ട് വാക് ഔട്ട് നടത്തി..ഈ ഷോ മലയാളികളുടെ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ളതാണ്
ആണഹന്ത, ടോക്സിക്ക് പാരന്റിങ് എന്നിവക്കെതിരെ സംസാരിക്കുന്ന ജാസ്മിന്‍ ,റിയാസ്, നിമിഷ ,ഡെയ്‌സി തുടങ്ങിയവരെ ഈ ഷോ അര്‍ഹിക്കുന്നില്ല.അപര്‍ണ്ണ മള്‍ബറി എന്ന മത്സരാര്‍ത്ഥി ഷോയില്‍ നിന്നും എവിക്‌ട് ആയതിനെ ശേഷം ഫേസ്ബുക് കുറിപ്പില്‍ പറയുന്നുണ്ട് അവര്‍ ഷോയില്‍ പറഞ്ഞ കാര്യങ്ങള്‍ എയര്‍ ചെയ്തിട്ടില്ല എന്ന്..മലയാളി പൊതു ബോധത്തെ തൃപ്ത്തിപെടുത്തുന്ന ദില്‍റുബ,സുഖില്‍ സംഭാഷങ്ങളും എഴുതി കാണാതെ പഠിച്ച കുറച്ചു ഡയലോഗുകള്‍ അടങ്ങുന്ന റോബിന്‍ വൈദ്യരുടെ പട്ടി ഷോയും അയല്‍ക്കൂട്ട സംഭാഷണങ്ങളും ആയി എപ്പിസോഡുകള്‍ ഒതുക്കി തീര്‍ത്തത് ഹോമോ ഫോബിയാക് ആയ ഓഡിയന്‍സിനെ ഉദ്ദേശിച്ചാണ്.
ജീവിതത്തിന്‍്റെ കനല്‍ പാതകള്‍ നടന്നു കയറിയ പെണ്ണൊരുത്തി ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി തല ഉയര്‍ത്തി പിടിച്ചിന്നാ പടി ഇറങ്ങിയതിനേക്കാള്‍ വലിയ മാസ്സ് ഒന്നും ഷോ ഹോസ്റ്റ് പോലും സിനിമയില്‍ കാണിച്ചിട്ടില്ല. മലയാളം ബിഗ്ഗ്ബോസ്സ് ചരിത്രത്തിലെ ആദ്യത്തെ വാക്ക്‌ഔട്ട്…ഈ സീസണില്‍ ആര് കപ്പുയര്‍ത്തിയാലും ജാസ്മിന്‍. എം . മൂസ എന്ന റിയല്‍ ഫൈറ്ററിനെ പേരിലായിരിക്കും ഈ സീസണ്‍ അറിയപ്പെടുക’…
Post Your Comments