CinemaGeneralIndian CinemaLatest NewsMollywood

പ്രണയത്തിലായി ചതിക്കപ്പെട്ടു, അയാൾ വിവാഹിതനായിരുന്നു: ബീന ആന്റണി

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് പരിചിതയായ താരമാണ് ബീന ആന്റണി. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ മലയാള ടെലിവിഷന്‍ സീരിയലുകളിൽ സജീവമാണ്.

ഇപ്പോളിതാ, കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ പരിപാടിക്കിടെ ബീന ആന്റണി പറഞ്ഞ ചില കാര്യങ്ങളാണ് വാർത്തയാകുന്നത്. സിനിമയില്‍ എത്തിയ സമയത്ത് താന്‍ പ്രണയത്തില്‍ അകപ്പെട്ട് ചതിക്കപ്പെട്ട കാര്യമാണ് നടി വെളിപ്പെടുത്തുന്നത്. സിനിമ മേഖലയില്‍ എത്തിയ സമയത്ത് തനിക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നുവെന്നും, വിവാഹിതനായിരുന്ന അയാൾ തന്നെ ചതിക്കുകയായിരുന്നുവെന്നുമാണ് താരം പറയുന്നത്.

ബീന ആന്റണിയുടെ വാക്കുകൾ:

ഇന്റസ്ട്രിയില്‍ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓക്കെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയാമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്. നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞാണ് ഇത് ഞാന്‍ അറിയുന്നത്. ‘എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്. അയാള്‍ വിവാഹിതനാണ്. എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത്’, എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. പക്ഷെ ഞാന്‍ അത് വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു. ഒടുവില്‍ താന്‍ പ്രണയിച്ച് ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായി.

shortlink

Related Articles

Post Your Comments


Back to top button