CinemaGeneralIndian CinemaLatest NewsMollywood

ഉണ്ണിയാർച്ചയായി അനുശ്രീ: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. 2012ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഇതിഹാസ എന്ന ചിത്രത്തിലെ അനുശ്രീയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ നടിയെ തേടി നിരവധി കഥാപാത്രങ്ങളെത്തി. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ ആണ് അനുശ്രീയുടേതായി ഒടുവിൽ റിലീസായ ചിത്രം.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നടിപങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. കടത്തനാടിന്റെ ധീര വനിത ഉണ്ണിയാർച്ചയായി എത്തിയ ചിത്രങ്ങളാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘മാമാങ്കം എന്നത് കേരള ചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമ്മയാണ്, അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിന്റെ ധീര വനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്’, എന്ന കുറിപ്പും ചിത്രത്തിനോടൊപ്പം നടി പങ്കുവച്ചിട്ടുണ്ട്.

ആരാധകരും സഹതാരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തുന്നത്. പോസ്റ്റ് ചെയ്ത് മണികൂറുകൾക്കകം തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button