ടെലിവിഷൻ ചരിത്രത്തിൽ സ്ഥാനം നേടിയ ഷോയാണ് ബിഗ് ബോസ്. പല ഭാഷകളിൽ, പല പതിപ്പുകളിലായി മുന്നേറുന്ന ഷോ മലയാളത്തിൽ നാലാം സീസൺ വരെ എത്തി നിൽക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ മലയാളം പതിപ്പിന് ആരാധകർ ഏറെയാണ്.
ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തുന്നവർ വ്യത്യസ്ത ഇടങ്ങളിൽ ജീവിച്ചവരും വ്യത്യസ്ത നിലപാടുകൾ ഉള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ ബിഗ് ബോസ് വീടിനുള്ളിൽ കഴിയുന്ന ഇവർക്കിടയിൽ വഴക്ക് അതിര് വിടുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. സഹതാരത്തെ കയ്യേറ്റം ചെയ്ത വിഷയത്തില്‍ റോബിന്‍ എന്ന മത്സരാര്‍ത്ഥിയെ ബിഗ് ബോസ് സീസൺ 4 നിന്നും പുറത്താക്കിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ബിഗ് ബോസ് വീട്ടിലെ രീതികളെക്കുറിച്ച് നടനും മുന്‍ ബിഗ് ബോസ് താരവുമായ അമിത് സാദ് പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ ആദ്യത്തെ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അമിത് സാദ്. തന്റെ കരിയറിലും ജീവിതത്തിലും ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നുന്ന കാര്യമാണ് ബിഗ് ബോസിലേയ്ക്ക് പോകാനായി താനെടുത്ത തീരുമാനമെന്ന് അമിത് പറയുന്നു.
‘ ഷോയ്ക്കിടയിൽ ആരെയെങ്കിലും അടിച്ചാല്‍ രണ്ട് കോടി നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്നായിരുന്നു പറഞ്ഞത്. ഷോയില്‍ നിന്നും അത്ര പോലും കിട്ടാത്തപ്പോള്‍ പിന്നെ എന്തിനാണെന്ന് ഞാന്‍ കരുതി. ഡിസംബര്‍ 31 ന് ന്യൂ ഇയര്‍ രാവില്‍ ഞാന്‍ അവിടെ നിന്നും ചാടി പോകാന്‍ തയ്യാറെടുത്തിരുന്നു. ചാടി ഇറങ്ങി ഓടാനുള്ള ഒരുക്കത്തിലായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ എന്നെ പുറത്താക്കുകയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്’-ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം താന്‍ ബിഗ് ബോസ് കണ്ടിട്ടില്ലെന്നും പുറത്ത് വരുന്ന ദിവസം തന്നെ ഷോയെ തന്റെ ജീവിതത്തില്‍ നിന്നു തന്നെ ഡിലീറ്റ് ചെയ്തു കളയുമെന്ന് തീരുമാനിച്ചിരുന്നുവെന്നും അമിത് പറയുന്നു
Leave a Comment