CinemaGeneralLatest News

എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും: ആംബര്‍ ഹേഡിന് വിവാഹാഭ്യർത്ഥന

പ്രശസ്ത ഹോളിവുഡ് നടി ആംബര്‍ ഹേഡിനോട് വിവാഹ അഭ്യര്‍ത്ഥനയുമായി സൗദി പൗരന്‍. മൂൻ ഭർത്താവ് ജോണി ഡെപ്പുമായുണ്ടായ മാനനഷ്ട കേസില്‍ ആംബര്‍ ഹേഡിന് എതിരെ കോടതി വിധി വന്നതിന് പിന്നാലെയാണ് സംഭവം. ഹേഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് സൗദിയില്‍ നിന്നും ശബ്ദസന്ദേശമെത്തിയത്. ഹേഡിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ജീവിതം സന്തോഷമുള്ളതാക്കുമെന്നുമാണ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയ യുവാവ് പറയുന്നത്. ശബ്ദസന്ദേശം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 14 മണിക്കൂറുകള്‍ക്കുള്ളില്‍ 100,000 വ്യൂസാണ് പോസ്റ്റിന് ലഭിച്ചത്.

‘ആംബര്‍, എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും. നിന്നെ ചിലര്‍ വെറുക്കുന്നതും പരിഹസിക്കുന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അള്ളാഹു നമ്മളെ അനുഗ്രഹിക്കും. നീ ഒരു വലിയ അനുഗ്രഹമുള്ളവളാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വൃദ്ധനേക്കാള്‍ എന്തുകൊണ്ടും ഞാന്‍ നല്ലതാണ്’, എന്നായിരുന്നു ആംബര്‍ ഹേഡിന് ലഭിച്ച സന്ദേശം.

ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. വിധി തന്റെ ഹൃദയം തകര്‍ക്കുന്നതാണെന്നും അത്രയും തുക ഡെപ്പിന് നല്‍കാന്‍ കഴിയില്ലെന്നും ഹേഡ് പ്രതികരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button