പോപ് ഗായിക ഷാക്കിറയും സ്‌പെയിൻ ഫുട്‌ബോൾ താരം ജൈറാർഡ് പിക്വെയും വേർപിരിയുന്നു. 12 വർഷമായി ഒരുമിച്ചു താമസിക്കുന്ന ഇവർ വിവാഹിതരല്ല. മിലാൻ, സാഷ എന്നിവരാണ് ഇരുവരുടേയും മക്കൾ. ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നെങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോളിതാ, വാർത്ത സ്ഥിരീകരിച്ച് താരങ്ങൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘ഞങ്ങൾ വേർപിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതിൽ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾ ഞങ്ങളെ മനസ്സിലാക്കുന്നതിന് നന്ദി’, ഇരുവരുടേയും സംയുക്ത പ്രസ്താവനയിൽ ഇങ്ങനെയാണ് പറയുന്നത്.
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും രണ്ടിടത്തേക്ക് താമസം മാറിയിരുന്നു. ഈ വിഷയം തന്നെയാണ് ഇരുവരെയും വേർപിരിയലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെയാണ് ഷാക്കിറയും പിക്വെയും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ ‘വക്ക വക്ക’ വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.
Post Your Comments