മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്കായ മേജർ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത് അദിവി ശേഷ് ആണ്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോളിതാ, ചിത്രം കണ്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിറ കണ്ണുകളോടെയാണ് ചിത്രം കണ്ടതിനു ശേഷം സന്ദീപിന്റെ മാതാപിതാക്കൾ പുറത്തേക്കിറങ്ങിയത്. സന്ദീപിനൊപ്പമുള്ള എല്ലാ നല്ല ഓർമ്മകളും സിനിമയിലൂടെ തിരികെ കൊണ്ടുവരികയും സ്ക്രീനിൽ വളരെ നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.
സന്ദീപിന്റെ മാതാപിതാക്കളുടെ വാക്കുകൾ:
സിനിമ കണ്ടപ്പോൾ ഞങ്ങളുടെ മോശം ഓർമ്മകൾ ഒരുപാട് മറന്നു. സന്ദീപിനൊപ്പമുള്ള എല്ലാ നല്ല ഓർമ്മകളും സിനിമയിലൂടെ തിരികെ കൊണ്ടുവരികയും സ്ക്രീനിൽ വളരെ നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. ഞങ്ങൾ കണ്ടതിന്റെയും അനുഭവിച്ച കഷ്ടപ്പാടുകളുടെയും പ്രതിഫലനമാണ് ഈ ചിത്രം. അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി സന്ദീപ് പോരാടി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് എന്നും അവൻ പ്രചോദനമായിരിക്കും. അഭിനയം, സംവിധാനം, ശബ്ദം, എഡിറ്റിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും ചിത്രം സ്കോർ ചെയ്യുന്നു. മേജറിന്റെ മുഴുവൻ ടീമീനും അഭിനന്ദനങ്ങൾ.
Post Your Comments