കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽ ഹാസൻ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവിനായി എന്തുകൊണ്ടാണ് വിക്രം തെരഞ്ഞെടുത്ത് എന്നതിന് ഉത്തരം നൽകുകയാണ് ഉലകനായകൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
കമൽ ഹാസന്റെ വാക്കുകൾ:
ലോകേഷിന്റെ കൈതി കണ്ടു. എനിക്കത് ഒരുപാട് ഇഷ്ടമായി. മാർക്കറ്റ് മാത്രം നോക്കിയല്ല ഞാൻ മുമ്പോട്ട് പോകുന്നത്. ക്വാളിറ്റി എന്നെ ബാധിക്കും. ആദ്യം തെരഞ്ഞെടുത്തത് സംവിധായകനെയാണ്. പിന്നെ ലോകേഷ് എപ്പോഴും പറയും അദ്ദേഹം എന്റെ ആരാധകനാണെന്ന്. ടെക്നിക്കൽ സൈഡ് കൂടി കൂടുതൽ വികസിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ കൈതിയെക്കാൾ വലിയൊരു സിനിമ ചെയ്യാൻ ലോകേഷിനാവും. എന്റെ ഏറ്റവും വലിയ ആരാധകനും വിമർശകനും ഞാൻ തന്നെയാണ്.
സൂര്യയും എന്റെ വലിയ ആരാധകനാണ്. ഞാനും അദ്ദേഹത്തിന്റെ വർക്കുകൾ ഇഷ്ടപ്പെടുന്നുണ്ട്. സൂര്യയ്ക്ക് എന്റെയൊപ്പം അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എന്നാൽ, അദ്ദേഹത്തിന് ഭയവും പരിഭ്രമവുമായിരുന്നു.
Post Your Comments