ഉലകനായകൻ കമൽ ഹാസനും മഹേഷ് നാരായണനും ഒന്നിക്കുന്നു. ചിത്രം ഈ വർഷം തന്നെയുണ്ടാവും എന്നുറപ്പിക്കുകയാണ് കമൽ ഹാസൻ. ഒരു വർഷം മുൻപാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പ്രഖ്യാപനം മുതൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയാണ് കമൽ ഹാസൻ. മഹേഷ് നാരായണനുമായുള്ള ചിത്രം ഈ വർഷം ജൂലൈയിലുണ്ടാകുമെന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ ഇക്കാര്യങ്ങൾ പറയുന്നത്.
കമൽ ഹാസന്റെ വാക്കുകൾ:
എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്മെന്റുണ്ട്. സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റർ എന്ന നിലയിലും എന്റെയൊപ്പമാണ് മഹേഷ് കരിയർ തുടങ്ങിയത്. ഞങ്ങൾക്ക് തമ്മിൽ നന്നായി അറിയാം. എനിക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റ് പൂർത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ ചിത്രം നിങ്ങളിലേക്കെത്തും.
അതുപോലെ തന്നെ, രാജ്യമാകെ ശ്രദ്ധിക്കുന്ന രീതിയിൽ ഞാൻ കോമഡി സിനിമകൾ ചെയ്തിട്ടില്ല. പക്ഷേ, തമിഴിലെ എന്റെ കോമഡി സിനിമകളുടെ എണ്ണം മറ്റാരെക്കാളും കൂടുതലാണ്. ഇപ്പോഴും ഒരു കോമഡി സിനിമ ചെയ്യണമെന്ന് എനിക്ക് താൽപര്യമുണ്ട്. കോമഡിയും സീരിയസ് ബിസിനസാണ്. അതുകൊണ്ട് അത് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.
Post Your Comments