CinemaGeneralIndian CinemaLatest NewsMollywood

17 വർഷങ്ങൾക്ക് ശേഷം ഭദ്രൻ തിരിച്ചെത്തുന്നു: കേന്ദ്ര കഥാപാത്രങ്ങളായി ഭാവനയും ഷെയ്ൻ നി​ഗവും

17 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട സംവിധായൻ ഭദ്രൻ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഉടയോൻ’ ആണ് ഭദ്രൻ്റേതായി അവസാനം പുറത്തിറങ്ങിയത്. ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന ചിത്രത്തിൽ ഷെയ്ൻ നി​ഗമാണ് നായകനായെത്തുന്നത്. ഇഒ എലിയാവു കോഹൻ എന്ന ജൂതനായാണ് ഷെയിൻ വേഷമിടുക.

ഇപ്പോളിതാ, സിനിമയിൽ നായികയായി ഭാവന എത്തും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ട് ദേശീയ പുരസ്കാരം നേടിയ തെന്നിന്ത്യൻ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തിൽ ഭാവന ചെയ്യുക. ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ഐപിഎസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ ഗൗതം മേനോൻ്റേത്.

സൗബിൽ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ജൂതൻ’ എന്ന പേരിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, തിരക്കുകളെ തുടർന്ന് ഇവർ സിനിമയിൽ നിന്നും പിന്മാറി. 2022 സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.

shortlink

Related Articles

Post Your Comments


Back to top button