ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെയും പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ഭാവന പാണ്ഡെയുടെയും മകൾ അനന്യ പാണ്ഡെ ബോളിവുഡ് സിനിമകളിൽ സജീവമാകുകയാണ്. ശകുൻ ബത്ര സംവിധാനം ചെയ്ത ഗെഹ്‌രായിയാൻ ആണ് അനന്യയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ദീപിക പദുകോൺ, സിദ്ധാർത്ഥ് ചതുർവേദി, ധൈര്യ കർവ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇപ്പോളിതാ, ബോളിവുഡ് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും, അത് മറികടക്കാൻ തന്റെ കുടുംബത്തിന്റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ടെന്നുമാണ് അനന്യ പറയുന്നത്.
അനന്യ പാണ്ഡെയുടെ വാക്കുകൾ:
സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അത് മറികടക്കാൻ തന്റെ കുടുംബത്തിന്റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ട്. എനിക്ക് കരൺ ജോഹറിനെ കാണാൻ കഴിയുന്നത് എന്റെ മാതാപിതാക്കൾ കാരണം ലഭിച്ച അവസരമാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങൾക്കും സിനിമയിൽ പ്രവേശനം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു, എന്നാൽ നിങ്ങൾക്ക് കഴിവില്ലെങ്കിൽ ആളുകൾ അവരുടെ പണം നിങ്ങളിൽ നിക്ഷേപിക്കില്ല. ഇൻഡസ്ട്രികൾ നിലനിൽക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനിൽക്കും. അത് ബോളിവുഡിൽ മാത്രമല്ല.
Post Your Comments