ദൃശ്യം 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടരുകയാണ്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, അനു സിത്താര, ലിയോണ ലിഷോയ് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്
ഇപ്പോളിതാ, ചിത്രത്തിൽ അഭിനയിക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതൊരു ഫാൻ ബോയ് മൊമന്റിൽ എടുത്ത തീരുമാനമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ:
ലാൽ സാറിനൊപ്പം അഭിനയിക്കാൻ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ. ട്വൽത്ത് മാനിൽ അഭിനയിക്കുക എന്ന തീരുമാനം ഒരു ഫാൻ ബോയ് മൊമന്റിൽ എടുത്ത തീരുമാനമാണ്. സിനിമ ചെയ്തതിനുള്ള മറ്റൊരു കാരണം, ഇങ്ങനെയൊരു ടീമിനൊപ്പം സിനിമ ചെയ്യുമ്പോൾ കുറേ പഠിക്കാൻ പറ്റും എന്നതാണ്. ഞാനിപ്പോൾ ഒരു ലേണിങ് സ്‌പേസിലാണ്. പിന്നെ, ഞാൻ നായകനായ സിനിമകൾ പിന്നാലെ വരുന്നുണ്ടല്ലോ. നല്ല ടീമിനൊപ്പം നല്ല സിനിമ വേണ്ടെന്ന് വയ്ക്കില്ല.
10 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ആശിർവാദ് സിനിമാസിനൊപ്പം അഭിനയിക്കുന്നത്. ആ ചിത്രത്തിന് നല്ല ഫീഡ് ബാക്ക് കിട്ടി. അഞ്ച് വർഷമൊക്ക കഴിയുമ്പോൾ നമ്മുടെ സിനിമകളുടേതായ തിരക്കിൽ കുറേ സമയം പോകും, അപ്പോൾ ഇത്തരം സിനിമകൾ ചെയ്യാൻ കഴിയാതെ വരും.
Post Your Comments