CinemaGeneralLatest News

ലവ് ആൻഡ് തണ്ടർ ഒരു ദിവസം മുൻപേ ഇന്ത്യയിലെത്തും: ആവേശത്തിൽ തോർ ആരാധകർ

മാർവൽ ആരാധകർ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തോർ: ലവ് ആൻഡ് തണ്ടർ. ക്രിസ് ഹെംസ് വർത്ത്, നതാലി പോർട്ട്മാൻ, ക്രിസ്റ്റിൻ ബെയിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയ്മി അലക്സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാർവലിന്റെ തോർ സീരീസിലെ നാലാം ചിത്രമാണിത്.

തോർ, ജോജോ റാബിറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം തൈക വൈറ്റിറ്റിയാണ് തോർ: ലവ് ആൻഡ് തണ്ടർ സംവിധാനം ചെയ്യുന്നത്. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിലെ സംഭവ വികാസങ്ങൾക്ക് ശേഷമുള്ള തോറിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.

ഇപ്പോളിതാ, ചിത്രം ഒരു ദിവസം മുൻപേ ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമ ലോകമെമ്പാടും ജൂലൈ എട്ടിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, തോർ: ലവ് ആൻഡ് തണ്ടർ ജൂലൈ ഏഴിന് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. മാർവൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാർത്ത പുറത്തെത്തിയതോടെ ഇന്ത്യയിലെ മാർവൽ ആരാധകർ ഏറെ ആവേശത്തിലാണ്. നേരത്തെ, സ്‌പൈഡർമാൻ നോ വേ ഹോം എന്ന ചിത്രവും സമാനമായി ഇന്ത്യയിൽ ഒരു ദിവസം മുൻപേ റിലീസ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button