CinemaGeneralIndian CinemaLatest NewsMollywood

മോഹൻലാലിന് ആ സ്ത്രീ കരണക്കുറ്റിക്ക് അടിച്ചത് ഇപ്പോളും ഓർമ്മയുണ്ട്: സന്തോഷ് ശിവൻ പറയുന്നു

സംവിധായകനായും ഛായാഗ്രാഹകനായും മലയാളികൾക്ക് പ്രിയങ്കരനാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ് സന്തോഷിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. മോ​ഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവനാണ്. മോഹൻലാലിന്റെ മികച്ച നിരവധി വേഷങ്ങൾ ക്യാമറയിൽ പകർത്തിയത് സന്തോഷ് ശിവനാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ കാലാപാനിക്കും ക്യാമറ ചെയ്തത് സന്തോഷ് ശിവനായിരുന്നു. ചിത്രം ഇറങ്ങിയിട്ട് 26 വർഷം കഴിയുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ സംഭവിച്ച രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് സന്തോഷ് ശിവൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. ചിത്രീകരണത്തിനിടെ ഒരു സ്ത്രീ മോഹൻലാലിനെ അടിച്ച സംഭവമാണ് സന്തോഷ് ശിവൻ പറയുന്നത്.

സന്തോഷ് ശിവന്റെ വാക്കുകൾ:

കാലാപാനി ഒരുപാട് കഷ്ടപ്പെട്ട പടമാണ്. ആൻഡമാനിൽ ഓംഗി ട്രൈബ്‌സിനെ കാണാൻ പോയി. ലാൽ സാറും പ്രഭുവും പ്രിയദർശനും ഞാനും ഒക്കെ ചെറിയ ബോട്ടിലാണ് അങ്ങോട്ടേയ്ക്ക് പോയത്. നടക്കാനും കുറെ ഉണ്ടായിരുന്നു. ഒരു ഓംഗി ലാൽ സാറിന്റെ കരണക്കുറ്റി നോക്കി അടിക്കുന്ന ഒരു രംഗമുണ്ട്. ആ സ്ത്രീ ചിരിച്ചിട്ട് ഒറ്റ അടി. ഫേക്ക് അടി അല്ല, റിയൽ അടിയായിരുന്നു. ലാൽ സാറിന് ഇപ്പോഴും ആ അടി ഓർമ്മയുണ്ട്. അവര് നന്നായി അടിച്ചു. മീന് പിടിക്കണ കൈയല്ലേ. ആ സീൻ സിനിമയിലുണ്ട്.

സിനിമ അടുത്തിടെ കണ്ടപ്പോൾ ഈ കാര്യം ലാൽ സാറിനോട് ഞാൻ പറഞ്ഞിരുന്നു, അടി കിട്ടിയ കാര്യം നല്ല ഓർമ്മയുണ്ട് എന്നാണ് ലാൽ സാർ മറുപടി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button