സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയമാണ്. ജോ ജോസഫ് എന്ന ഡോക്ടറിലൂടെ തൃക്കാക്കര പിടിച്ചെടുക്കാമെന്നും 100 സീറ്റ് സ്വന്തമാക്കാമെന്നുമുള്ള ഇടതു പക്ഷത്തിന്റെ പ്രതീക്ഷയാണ് ഉമ തകർത്തത്. ഈ ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ചു തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി ഉമാ ജിയുടെ വിജയത്തിൽ ആശംസകൾ അർപ്പിക്കുന്നു .
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും , കോട്ടയും ആണ് തൃക്കാക്കര മണ്ഡലം .
കൂടാതെ സഹതാപ തരംഗം ഉണ്ടായിരുന്നു .
അതുകൊണ്ടു തന്നെ വിജയം സ്വാഭാവികം ആയിരുന്നു .
കൂടാതെ K Rail വിഷയവും , വിവാദങ്ങളും UDF ന് വലിയ ഗുണം ചെയ്തിട്ടുണ്ടാകാം . അതുകൊണ്ടൊക്കെ തന്നെ ഭൂരിപക്ഷവും കൂടി . എന്തായാലും ഇവിടെ കൂടി ജയിച്ചു 100 സീറ്റ് തികക്കാം എന്ന LDF മോഹം തകർന്നു . പക്ഷെ , ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നതാണ് സത്യം .
(വാൽകഷ്ണം .. സത്യത്തിൽ , ഈ ഉപ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടി ജയിച്ചാലും കേരളം രാഷ്ട്രീയത്തിൽ ഒരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം . പക്ഷെ ചില ചാനലുകൾ അനാവശ്യമായി ഇതിനു പ്രാധാന്യം കൊടുത്തു . എന്തിനു ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments