CinemaGeneralIndian CinemaKollywoodLatest News

മാസ്റ്ററിന് ശേഷം വീണ്ടും വിജയ് – ലോകേഷ് കനകരാജ് ചിത്രം: നായികയായി സാമന്ത

മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടുമൊന്നിക്കുകയാണ്. വിജയക്കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വന്നത് മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്. ദളപതി 67 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയത്. വിജയ്‍യുടെ കരിയറിലെ 67-ാംമത്തെ ചിത്രമാണിത്.

ഇപ്പോളിതാ, ചിത്രത്തിൽ നായികയായി സാമന്ത എത്തും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ സാമന്തയുമായി സംസാരിച്ചെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കത്തി, മെർസൽ തുടങ്ങിയ സിനിമകളിൽ സാമന്ത വിജയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു.

മാസ് ആൻഡ് ക്ലാസ് ചിത്രമായിരിക്കും വരുന്നതെന്ന് ലോകേഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 ആണ് വിജയ്‍യുടേതായി ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

അതേസമയം, കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വിക്രം ആണ് ലോകേഷ് കനകരാജിന്റേതായി ഒടുവിൽ റിലീസായ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button