തെന്നിന്ത്യയിലെ സൂപ്പർ സംവിധായകരിൽ ഒരാളായ അറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായികയായെത്തുന്നത്. ഷാരൂഖും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജവാൻ. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയൻതാര അഭിനയിക്കുന്നത്. പ്രിയാ മണിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ളവരാണ്. അറ്റ്ലിയുടെ മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2023 ജൂൺ രണ്ടാം തീയതി ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
Post Your Comments